ജമ്മു: ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് കത്വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കോടതിയെ സമീപിക്കും. വ്യാജ പ്രചാരണവും വസ്തുതകള്‍ വളച്ചൊടിക്കലും എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപകമായതോടെയാണ് നടപടി. അഭിഭാഷകനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുക.
read also: കത്വ പെൺകുട്ടിയുടെ പേരു പരാമർശിച്ച പോലീസുകാരൻ വിവാദത്തിൽ
ക്രൈംബ്രാഞ്ച് കേസില്‍ അറസ്റ്റിലായ വിശാല്‍ ശര്‍മയ്‌ക്കെതിരെ മൊഴി കൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നു സാക്ഷി പറയുന്ന സിഡി അഭിഭാഷകന്‍ പ്രചരിപ്പിച്ചിരുന്നു. വിശാല്‍ ശര്‍മ കേസിലെ മുഖ്യ സൂത്രധാരന്‍ സഞ്ജി റാമിന്റെ മകനാണ്. സിഡിക്ക് പിന്നില്‍ ഈ അഭിഭാഷകനാണെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്നില്‍ സാക്ഷി മൊഴി നല്‍കുന്നുവെന്ന തരത്തിലാണു വിഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ കോടതിക്കുപുറത്താണു ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരായ വികാരം ഉണ്ടാക്കാനുമാണെന്ന് ഉന്നത അധികൃതര്‍ ആരോപിക്കുന്നു. കത്വ കോടതി കേസില്‍ സഞ്ജി റാമിന്റെ സഹോദരീപുത്രന്റെ ജാമ്യാപേക്ഷ തള്ളി. അതേസമയം അറസ്റ്റിലായ പൊലീസുകാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി.
Post Your Comments