തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത് വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം. കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയത് . അന്നു മുതല്‍ തുടങ്ങിയതാണ് നീതിക്കായുളള വിനായകൻറെ അച്ഛൻറെ പോരാട്ടം. മകൻ മരിച്ച് 9 മാസം പിന്നിടുമ്പോള്‍ പൊലീസിലും സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് വിനായകന്റെ അച്ഛൻ പറയുന്നു.
also read:വിനായകന്റെ മരണം ; സുപ്രധാന ഉത്തരവുമായി ഡിജിപി
അതേസമയം അന്വേഷണറിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമന്ന് ക്രൈം ബ്രാഞ്ച് എസ് പി ഉണ്ണിരാജൻ അറിയിച്ചു. മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചിന്‍റെ ആദ്യ സംഘവുംഅന്വേഷിച്ചെങ്കിലും അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. സാജൻ, ശ്രീജിത് എന്നീ പൊലീസുകാരുടെ സസ്പെന്‍ഷൻ പിന്‍വലിക്കുകയും ചെയ്തു. വിനായകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റിരുന്നതായ് പറയുന്നുണ്ട്.
Post Your Comments