സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആദ്യമായി ആഹ്വാനം ചെയ്തത് മുന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും, ഇയാള്‍ സംഘപരിവാറില്‍ പെട്ട ശിവസേനക്കാരൻ ആണെന്നും അവതാരിക സ്മൃതി പരുത്തിക്കാടിന്റെ വാദം.മുന്‍ ആര്‍എസ്‌എസ് എന്നതിന്റെ പേരില്‍ പഴി പറയുമ്ബോള്‍ എസ് ആര്‍ പി മുന്‍ ആര്‍എസ്‌എസ് എന്ന് ഓര്‍ക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി ടി.ജി മോഹന്‍ദാസിന്റെ തിരിച്ചടി. ടി ജി മോഹൻദാസിനോടായിരുന്നു സ്മൃതി പരുത്തിക്കാടിന്റെ വാദം.
ആര്‍എസ്‌എസിന് എതിരായി ആര്‍എസ്‌എസിൽ നിന്ന് പറഞ്ഞു വിട്ടയാള്‍ നീങ്ങിയെന്ന പോലിസ് റിപ്പോര്‍ട്ട് വാര്‍ത്തയില്‍ തന്നെ സ്മൃതി വായിക്കുകയും ചെയ്തു. ആഹ്വാനം ചെയ്തത് ആര്‍എസ്‌എസ്-സംഘപരിവാര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു അവതാരകയുടെ രാഷ്ട്രീയ വിവരം പുറത്തു വന്നത്. യൂത്ത് ഫ്രണ്ട് എം ജില്ല സെക്രട്ടറിയാണ് താനെന്ന് ബൈജു അമര്‍നാഥ് എന്ന പിടിയിലായ ആളുടെ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ കാര്യം ടി ജി പറഞ്ഞപ്പോൾ കൂടി സ്മൃതി അതിനെ ഖണ്ഡിക്കുകയാണ് ചെയ്തത്.
കള്ളക്കഥ മെനഞ്ഞ് ആര്‍എസ്‌എസ് വിരുദ്ധനായ ആളെ സംഘപരിവാറാക്കി ചര്‍ച്ച നടത്തുകയാണ് മാതൃഭൂമി എന്നും ടി.ജി മോഹന്‍ദാസ് ആരോപിച്ചു.
വീഡിയോ:
Post Your Comments