റാസൽഖൈമ: യുഎഇയിൽ കാർ മോഷണം പോയെന്ന വ്യാജ പരാതിയെ തുടർന്ന് വിദേശ പൗരന് പിഴ വിധിച്ച് കോടതി. 2,000 ദിർഹമാണ് പിഴയായി ഏഷ്യൻ പൗരൻ അടയ്‌ക്കേണ്ടത്. റാസൽഖൈമ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇയാൾ മാമുറ പോലീസ് സ്റ്റേഷനിൽ തന്റെ കാര് മോഷണം പോയെന്ന് പരാതി നൽകിയിരുന്നു. എന്നാൽ ഇത് സമർഥിക്കാൻ ആവശ്യമായ തെളിവുകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. എമിറേറ്റ് റോഡിലൂടെ ഇയാൾ വാഹനം ഓടിച്ചു പോയെന്നും തുടർന്ന് അവിടെ സി.ഐ.ഡിയുടെ കണ്ണ് വെട്ടിച്ച് ഒളിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഇയാൾ പോലീസിൽ പരാതി പെട്ടത്.
read also: വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ യുഎഇയില്‍ ഫേസ്ബുക്കും എന്‍എംസിയും ഒന്നിക്കും
എന്നാൽ ഇവർ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. അങ്ങനെയാണ് കോടതി പിഴ ഈടാക്കിയത്.
Post Your Comments