Latest NewsNewsIndia

നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ ഉപദേശം ; കാരണം ഇതാണ്

ന്യൂഡൽഹി: എംപിമാർക്കും നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. മാധ്യമങ്ങൾക്കു മുന്നില്‍ സംസാരിച്ചു വിവാദങ്ങൾ സൃഷ്ടിക്കുന്നതിനെതിരെയാണ് ഉപദേശം. മാധ്യമങ്ങൾക്കു മുന്നിൽ വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കരുതെന്നു മോദി ഉപദേശിച്ചത് സ്വന്തം പേരിലുള്ള മൊബൈൽ ആപ്പിലൂടെയാണ്.

നമ്മൾ മാധ്യമങ്ങൾക്കു ‘മസാലകൾ’ നൽകി തെറ്റുകൾ ചെയ്യുന്നു. ക്യാമറ കാണുമ്പോൾ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ ചാടിവീണു പ്രസ്താവനകള്‍ നൽകുന്നു. ഇതു പിന്നീടു മാധ്യമങ്ങൾ ഉപയോഗിക്കുന്നു. മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനും കഴിയില്ല– മോദി വ്യക്തമാക്കി.

read also: രാജ്യം എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രിയിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് നരേന്ദ്രമോദി

പാർട്ടി നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താൻ കൂടുതൽ ശ്രമിക്കണമെന്നും മോദി ഉപദേശിച്ചു. ജനങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ പാർട്ടിക്കു പുതിയ ഊർജമാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി ഗ്രാമ പ്രദേശങ്ങളുടെ വികസനം, കർഷക ക്ഷേമം തുടങ്ങിയ വിഷയങ്ങളും പാർട്ടിയുടെ എംപിമാരും എംഎൽഎമാരുമായി പങ്കുവച്ചു.

പ്രധാനമന്ത്രി തന്നെ നേതാക്കൾക്ക് ഉപദേശം നൽകിയത് മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവനകൾ നടത്തി പാർട്ടി നേതാക്കൾ പുലിവാലു പിടിക്കുന്നതു പതിവായതോടെയാണ്. ഇന്ത്യ പോലുള്ള വലിയ രാജ്യത്തിനകത്ത് ഒന്നോ രണ്ടോ മാനഭംഗങ്ങളുണ്ടായാൽ അമിതമായ പ്രചരണം നൽകേണ്ട കാര്യമില്ലെന്നു കേന്ദ്രമന്ത്രി സന്തോഷ് ഗങ്‍വാർ ഞായറാഴ്ച പറഞ്ഞതു വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button