ഹൈദരാബാദ്: “ബിജെപി സിപിഎമ്മിന്‍റെ മുഖ്യശത്രുവെന്ന്” വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ചു ദിവസങ്ങളായി ഹൈദരാബാദിൽ നടന്നുവന്ന പാർട്ടി കോൺഗ്രസിന്‍റെ സമാപനദിവസത്തിൽ ഇന്ന് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പാർട്ടിയുടെ മുഖ്യ ലക്‌ഷ്യം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നോക്കുമെന്നും . ഇതിനായുള്ള സഖ്യം സമ്മേളനം അംഗീകരിച്ച പാർട്ടി നിലപാട് അനുസരിച്ചായിരിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
Also read ;സുപ്രധാന വിഷയങ്ങളിൽ വിടുവായത്തം പറയരുത്: നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്
Post Your Comments