Latest NewsKeralaNews

വരാപ്പുഴ കേസ്; ഒടുവില്‍ പിഴവ് സമ്മതിച്ച് പോലീസ്

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്റെ വീട് ആക്രമിച്ചതില്‍ അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് സമ്മതിച്ച് പോലീസ്. സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നും പോലീസ് സമ്മതിച്ചു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് പരവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ കേസ് വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷിക്കും. തന്നെയുമല്ല പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ല.

Also Read : വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്ത് മരിക്കുന്നതിന് മുൻപുള്ള മൊഴി പുറത്ത്

വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് അടക്കമുള്ള ഒന്‍പത് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണാക്കുറ്റം റദ്ദാക്കി. വീട് അക്രമിച്ച് കേസ് മാത്രമാണ് ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നത്.

അതേസമയം വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ ആര്‍.ടി.എഫുകാരുടെ ജാമ്യാപേക്ഷ തള്ളി. സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button