ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ കുംഭകോണക്കേസിലെ പ്രതികളായ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കലും അഡ്വ റോജോ ജോസഫും ഒളിവില്‍. അറസ്റ്റ് ഭയന്നാണ് ഇരുവരും ഒളിവില്‍ പോയത്. ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവര്‍ക്കുമെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍. പ്രതികള്‍ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ് പ്രകാരം.
കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ നടത്തിയ വായ്പത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസില്‍ ഫാദര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. ഫാ. തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് ഒളിവില്‍ പോയത്.
Post Your Comments