Latest NewsNewsTechnology

കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ടീന ക്വട്ടേഷന്‍ നല്‍കിയത് ഡാര്‍ക് സൈറ്റ് വഴി

ലണ്ടന്‍ : രഹസ്യ നെറ്റ് വര്‍ക്കുകളാണ് ഡാര്‍ക്ക് സൈറ്റുകള്‍. പ്രത്യേക സോഫ്റ്റ് വെയറുകള്‍ വഴിയോ അകൗണ്ടുകള്‍ വഴിയോ മാത്രമേ ഇവയില്‍ കയറിക്കുടാനാവു.സാധാരണ കാണുന്ന വെബ്‌സൈറ്റുകളെ പോലെ ഓര്‍ക്കാന്‍ എളുപ്പമുള്ള പേരുകള്‍ അല്ല ഡാര്‍ക്ക് വെബിലെ വെബ്‌സൈറ്റുകള്‍ക്ക്. .com എന്നപോലെ ഡാര്‍ക്ക് വെബിലെ ടോര്‍ വെബ്‌സൈറ്റുകള്‍ .onion എന്നതിലാണ് അവസാനിക്കുന്നത്. ഇത്തരം വെബ്‌സൈറ്റുകള്‍ സാധാരണ ബ്രൗസറില്‍ നിന്നു സന്ദര്‍ശിക്കാന്‍ സാധ്യമല്ല.

ഉപയോഗിക്കുന്ന വ്യക്തിയുടെ ഐപി അഡ്രസ്, മറ്റു ഡേറ്റകള്‍ എന്നിവ പലതവണ എന്‍ക്രിപ്റ്റ് ചെയ്താണ് ടോര്‍ നെറ്റ്വര്‍ക്കില്‍ കൈമാറ്റം ചെയ്യുന്നത്, ഇതിനാല്‍ ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ കാരണത്താല്‍ തന്നെ ടോര്‍ വെബ്‌സൈറ്റ് സൈബര്‍ ക്രിമിനലുകള്‍ ഏറെ ഉപയോഗിക്കുന്നുണ്ട്. ലഹരി വസ്തുക്കള്‍, തോക്കുകള്‍ പോലുള്ള ആയുധങ്ങള്‍, ഹാക്കിങ് ടൂളുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഫേക്ക് പാസ്‌പോര്‍ട്ടുകള്‍, ഗുണ്ടാ സങ്കങ്ങള്‍, പോണ്‍ മുതലായവയ്ക്ക് പെരുകേട്ടതാണ് ടോര്‍ വെബ്‌സൈറ്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button