ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയ്ക്കു മണിക്കൂറുകള്‍ക്കകം കോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍ ബ്രസീല്‍ ഹാക്ക് ടീമാണെന്നാണ് വിവരം. ഇപ്പോള്‍ ഓഫ് ലൈനായാണ് സൈറ്റ് ഉപയോഗിക്കുന്നത്. മുന്‍പും ഇന്ത്യയുള്‍പ്പടെയുള്ള പല സ്ഥലത്തെ വെബ്‌സൈറ്റുകളും ഇവര്‍ ഹാക്ക് ചെയ്തതായാണ് വിവരം.
ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന പൊതു താല്‍പര്യ ഹര്‍ജികള്‍ കോടതി തള്ളി നിമിങ്ങള്‍ക്കകം തന്നെ സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
Post Your Comments