റിയാദ് : സൗദിയെ തകര്‍ക്കാനായി ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി എയര്‍ഫോഴ്‌സ് വെടിവെച്ചിട്ടു. യെമന്‍ അതിര്‍ത്തി പ്രദേശമായ സദായില്‍ നിന്നാണ് ഹൂതി വിമതര്‍ മിസൈല്‍ തൊടുത്തുവിട്ടത്.
സൗദി മാധ്യമങ്ങളെ ഉദ്ധരിച്ച് കേണല്‍ ടര്‍ക്കി അല്‍-മാലികിയാണ് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്ത വാര്‍ത്ത സ്ഥിരീകരിച്ചത്. സൗദിയിലെ ജനവാസ കേന്ദ്രമായ ജസാന്‍ നഗരത്തെ ലക്ഷ്യമാക്കിയാണ് ഹൂതി വിമതര്‍ മിസൈല്‍ തൊടുത്ത് വിട്ടത്. എന്നാല്‍ സൗദി എയര്‍ഫോഴ്‌സ് തക്ക സമയത്ത് മിസൈലിനെ വെടിവെച്ചിടുകയായിരുന്നു. ജനവാസ കേന്ദ്രത്തില്‍ പതിച്ചിരുന്നുവെങ്കില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് സൗദി എയര്‍ഫോഴ്‌സ് അധികൃതര്‍ പ്രതികരിച്ചു.
സൗദിയ്ക്കു നേരെ ഹുതിവിമതരില്‍ നിന്ന് 2216 ആക്രമണങ്ങളും, 2231 സുരക്ഷാ ഭീഷണിയും ഉണ്ടായതായി യു.എന്‍ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
Post Your Comments