Latest NewsNewsIndia

നരോദ പാട്യ കൂട്ടക്കൊലക്കേസ്; നിര്‍ണായക വിധിയുമായി ഹൈക്കോടതി

അഹമ്മദാബാദ്: ഗുജറാത്തില്‍ 2002ല്‍ നടന്ന നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കേസിലെ പ്രതിയായ ഗുജറാത്ത് മുന്‍ മന്ത്രി മായ കോട്നാനിയെ ഹൈക്കോടതി വെറുതേ വിട്ടു.

Also Read : വിവാഹമോചന കേസില്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ടത് പ്രതിമാസം നാല് ലക്ഷം രൂപ : ഒരോ മാസവും 15 ശതമാനം തുക വര്‍ധിപ്പിക്കാനും നിര്‍ദേശം

2002 ഗുജറാത്ത് കലാപത്തിനിടയില്‍ മായ കോട്നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദപാട്യ മേഖലയില്‍ 97 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്. ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു.

കലാപം നടക്കുന്ന സമയത്ത്, ഗൈനക്കോളജിസ്റ്റായ മായ കോട്നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു. 97 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്നാനിയടക്കം 29 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 28 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച മായ കോട്നാനി ജാമ്യം നേടിയിരുന്നു.

 

shortlink

Post Your Comments


Back to top button