ഷിക്കാഗോ: പ്രണയിച്ചു വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാന്‍ അയാളുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ യുവതിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയ മലയാളി നഴ്‌സ് അറസ്‌റ്റില്‍. ഷിക്കാഗോയിലെ മേവുഡ് ലയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സായ പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്‌പൂര്‍ സ്വദേശി ടീനാ ജോണ്‍സ്(31) ആണ് അറസ്റ്റിലായത്. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യാ വിഭാഗം ഡോക്ടറുടെ ഭാര്യയെ കൊല്ലാൻ ടീന ഒരു വെബ്‌സൈറ്റിന്റെ സമീപിക്കുകയായിരുന്നു. തിരുവല്ല സ്വദേശിയും അമേരിക്കയില്‍ സ്‌ഥിരതാമസക്കാരനുമായി ടോബിയുടെ ഭാര്യയാണ് ടീന. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷംവരെ പ്രതിക്ക് ജയില്‍ശിക്ഷ കിട്ടാം.
also read:മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്വന്തം അമ്മ!!
ക്വട്ടേഷന്‍ നടപ്പാക്കാനായി 10,000 ഡോളര്‍ (ഏതാണ്ട് 6.5 ലക്ഷം രൂപ) ജനുവരിയില്‍ കൈമാറുകയും ചെയ്‌തു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വഴിയാണു പണം കൈമാറിയത്. സമാന്തര ഇന്റര്‍നെറ്റിലൂടെ(ഡാര്‍ക്ക് നെറ്റ്) നടക്കുന്ന ബിറ്റ്‌കോയിന്‍ ഇടപാടാണു ടീനയുടെ പങ്കിനെക്കുറിച്ചു തുമ്പ് നല്‍കിയതെന്നാണ് സൂചന. ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് ക്വട്ടേഷനുകളെക്കുറിച്ച് സി.ബി.എസ്. ചാനലിന്റെ “48 മണിക്കൂര്‍” എന്ന പരിപാടിയാണ് ടീനയെ കുടുക്കിയത്.
പരിപാടി കണ്ട് വുഡ്‌റിജ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ടീന പിടിയിലാകുകയായിരുന്നു. വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോള്‍ ടീനയ്‌ക്കു കാര്യങ്ങള്‍ സമ്മതിക്കേണ്ടി വന്നു. ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതിയില്‍ ഹാജരാക്കിയ ടീനയ്‌ക്ക് എതിരെ വധശ്രമം ചുമത്തിയാണ് തടവിലാക്കിയിരിക്കുന്നത്. ടീനയും കാമുകന്റെ ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് സ്‌ഥിരീകരിച്ചു. കേസ് അടുത്തമാസം 15 ന് പരിഗണിക്കും.
Post Your Comments