KeralaLatest NewsNews

ജാര്‍ഖണ്ഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് : ബിജെപിക്ക് വന്‍വിജയം

റാഞ്ചി: ജാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗിരിധിയിലെ മേയര്‍ സ്ഥാനത്തേക്കും ബിജെപി സ്ഥാനാര്‍ഥി സുനില്‍ പാസ്വാന്‍ വിജയിച്ചു. റാഞ്ചിയിൽ പിന്നിലായിരുന്നെങ്കിലും ഇപ്പോൾ അവിടെയും ബിജെപി മുന്നേറിയിട്ടുണ്ട്. ആദിയാപൂരില്‍ ബി.ജെപിയുടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 16 നാണ് നടന്നത്.

ഗിരിദിയില്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപിയും ജെഎംഎമ്മും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപി – കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തമ്മിലും ശക്തമായ പോരാട്ടം നടന്നു. അവസാനവട്ട ഫലങ്ങൾ അറിവായിക്കൊണ്ടിരിക്കുകയാണ്.മേദിനിനഗറില്‍ ബിജെപി, കോണ്‍ഗ്രസ്, ജെഎംഎം പാര്‍ട്ടികള്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തീരുമാനമാണ് നിർണ്ണായകം.

shortlink

Post Your Comments


Back to top button