ഗസ്സ സിറ്റി: ഗസ്സ മുമ്പില്‍ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് രണ്ട് പലസ്തീന് യുവാക്കള്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 36 ആയി. അഹ്മദ് അബൂ ആഖില്‍ (25), അഹ്മദ് റഷാദ് അല്‍ അതംനേഹ് (24) എന്നിവരാണ് മരിച്ചത്. തലക്കു വെടിയേറ്റാണ് യുവാക്കൾ മരിച്ചതെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജബലിയയിലാണ് സംഭവം.
ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈന്യത്തിെന്റ വെടിവെപ്പില്‍ പരിക്കേറ്റ സ്ത്രീക്ക് അടിയന്തര ചികിത്സ നല്കാന് കൊണ്ടുപോകുന്ന പലസ്തീന് യുവാക്കള്‍ക്കാണ് മരിച്ചത്. തുടര്‍ച്ചയായ നാലാം വെള്ളിയാഴ്ചയാണ് ഫലസ്തീനികളുടെ പ്രതിഷേധം തുടരുന്നത്. പ്രതിരോധിക്കാന്‍ പലസ്തീനികള്‍ പുതിയ സമരമുറകള്‍ ആവിഷ്കരിക്കുകയാണ്.
Post Your Comments