തിരുവനന്തപുരം: ഫേസ്ബുക്കിന്റെ സഹായത്തോടെ യുവാവിന്റെ വിവാഹം നടന്നു. സുക്കർ ബർഗ്ഗിനു നന്ദി അറിയിച്ചു യുവാവിന്റെ പോസ്റ്റ് വൈറൽ ആകുന്നു. മാസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് മഞ്ചേരിക്കാരനായ രഞ്ജിഷിന്റെ വിവാഹം നടക്കാന്‍ തുണച്ചത്. ‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കുമല്ലോ… എനിക്ക് 34 വയസ് ആയി ഡിമാന്റ് ഇല്ല.
അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്..’ ഈ കുറിപ്പിനൊപ്പം സ്വന്തം മൊബൈൽ നമ്പറും രഞ്ജിഷ് ഫേസ്ബുക്കിൽ നൽകി. ഫേസ്ബുക്കിലെ തന്റെ സൗഹൃദവലയത്തിലുള്ളവരിൽ ആരെങ്കിലും പ്രതികരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രഞ്ജിഷ് ഇങ്ങനെ ഒരു കുറപ്പെഴുതിയത്. രഞ്ജിഷിന്റെ വിവാഹപരസ്യം ഫേസ്ബുക്ക് അങ്ങ് ഏറ്റെടുത്തു. നാലായിരത്തോളം പേർ കുറിപ്പ് ലൈക്ക് ചെയ്തപ്പോൾ രണ്ടായിരത്തോളം പേർ പരസ്യം ആ പോസ്റ്റ് ചെയ്തു. പരസ്യം കണ്ട് നിരവധി ആലോചനകൾ രഞ്ജിഷിനെ തേടിയെത്തുകയും ചെയ്തു.
ഇതിനെല്ലാം പുറമേ ഫേസ്ബുക്ക് കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് വാട്സ് ആപ്പിലും വൈറലായി. ഫേസ്ബുക്ക് വഴി കണ്ടെത്തിയ പെണ്‍കുട്ടിയെ കുറിച്ച് രഞ്ജിഷ് പറയുന്നത് ഇങ്ങനെ. പെണ്‍കുട്ടി ഒരു ടീച്ചറാണെന്നും ഇതര ജാതിയില്‍ പെട്ടതാണെന്നും രഞ്ജിഷ് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം ഫേസ്ബുക്കില്‍ തന്നെ അറിയിച്ച രഞ്ജിഷ് ഫേസ്ബുക്ക് മാട്രിമോണി കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
പോസ്റ്റുകള്‍ കാണാം:
Post Your Comments