വേനൽക്കാലമായാൽ തണുത്ത ആഹാരം കഴിക്കുന്നവരാണ് നമ്മളിൽ പലരും. മിൽക്ക് ഷെയ്ക്കും ഫലൂദയും മിൽക്ക് സർബത്തുമൊക്കെ പലപ്പോഴായി കുടിക്കാറുമുണ്ട്. എന്നാൽ വേനൽക്കാലത്ത് പാലിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. മിൽക്ക് ഷെയ്ക്ക് പോലെയുള്ളവ തയ്യാറാക്കാൻ വേണ്ടി തിളപ്പിക്കാത്ത പാലാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഫലൂദയും മിൽക്ക് ഷെയ്ക്കുമെല്ലാം തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാലിൻറെ പഴക്കം ആരും തന്നെ ശ്രദ്ധിക്കാറില്ല.
Read Also: യുവാക്കളെ ഞെട്ടിച്ച് പുത്തൻ ബജാജ് പള്‍സര്‍ 150 വിപണിയിൽ
പാലും തൈരുമെല്ലാം എത്ര നാൾ ഉപയോഗിക്കാമെന്നും എത്ര ഊഷ്മാവിൽ സൂക്ഷിച്ചാൽ കേടുകൂടാതിരിക്കുമെന്നും അതിൻറെ പായ്ക്കറ്റിൽ കൃത്യമായി എഴുതിയിട്ടുണ്ടാകും. ഇതൊക്കെ ശ്രദ്ധിച്ചിട്ട് വേണം പാലുൽപ്പന്നങ്ങൾ വാങ്ങാൻ. ടൊമാറ്റോ സോസ്, കണ്ടെൻസ്ഡ് മിൽക്ക് എന്നിവ പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ തുറന്നു കഴിഞ്ഞാൽ ഫ്രിഡ്‌ജിൽ വെക്കുന്നതാണ് ഉത്തമം.
Post Your Comments