പൊതു നിരത്തില്‍ പ്രണയം പ്രകടിപ്പിച്ച അവിവാഹിതരായ കമിതാക്കള്‍ക്കും വ്യഭിചാര കുറ്റം ആരോപിച്ച് രണ്ടു യുവതികള്‍ക്കും പൊതു നിരത്തില്‍ വച്ച് ചാട്ടവാര്‍ ശിക്ഷ. നൂറുകണക്കിന് വഴിയാത്രക്കാരുടെ മുന്‍പില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. കാഴ്ച്ചക്കാര്‍ ശിക്ഷയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത്രയും ക്രൂരമായ രീതില്‍ നടത്തിയ ശിക്ഷ ഞെട്ടലോടെയാണ് ലോകം കണ്ടത്.
ഇന്തോനേഷ്യയിലെ അക്കേ പ്രവിശ്യലാണ് ശിക്ഷ നടപ്പാക്കിയത്. ഇത്തരം ശിക്ഷാരീതി മുറിയ്ക്കുള്ളില്‍ വച്ച് നടപ്പാക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയും ശിക്ഷ പൊതു നിരത്തില്‍ നടന്നു. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട യുവതികള്‍ക്ക് പതിനൊന്നു തവണയാണ് ചാട്ടവാറടി ഏല്‍ക്കേണ്ടി വന്നത്. അഞ്ചാം തവണ അടികൊണ്ടപ്പോള്‍ യുവതികളിലൊരാള്‍ കയ്യുയര്‍ത്തുകയും കുടിയ്ക്കാന്‍ വെള്ളമാവശ്യപ്പെടുകയും ചെയ്തു. മലേഷ്യയില്‍ നിന്നും വന്ന ടൂറിസ്റ്റുകളടക്കം ഈ ക്രൂര ദൃശ്യത്തിന് സാക്ഷികളായി. പൊതു നിരത്തില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ 6 യുവാക്കള്‍ക്ക് 22 ചാട്ടവാറടിയാണ് ശിക്ഷയായി കിട്ടിയത്. വിവാഹം കഴിക്കാത്ത ഈ യുവാക്കള്‍ അനാശാസ്യം നടത്തിയെന്ന കുറ്റം ചെയ്തതിനാലാണ് ചാട്ടയടിയുടെ എണ്ണം കൂടിയതെന്നും ഷാരിയ പൊലീസ് പറഞ്ഞു.
പൊതു നിരത്തിലെ ശിക്ഷാ രീതി അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ മുറവിളി കൂട്ടുമ്പോഴും ശിക്ഷ മുറിക്കുള്ളിലാക്കിയാല്‍ നിയമത്തെയും ശിക്ഷാരീതിയേയും ആളുകള്‍ ഭയക്കില്ലെന്നും കുറ്റം ചെയ്യാനുള്ള പ്രേരണ വര്‍ധിക്കുമെന്നും അധികൃതര്‍ പറയുന്നു. അക്കേ മെയറുടെ വസതിയില്‍ വ്യാഴാഴ്ച്ച നൂറുകണക്കിന് ആളുകളാണ് ശിക്ഷാ രീതിയുടെ നടത്തിപ്പിനെ ചൊല്ലി പ്രതിഷേധ പ്രകടനം നടത്തിയത്.
Post Your Comments