ദുബായ് : മലയാളി പ്രവാസിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്റെ വീഡിയോ വൈറലാകുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രവാസി മലയാളിയുടെ മകന്റെ വിവാഹചടങ്ങിനാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ എത്തിയത്. സബീല്‍ കൊട്ടാരം അഡ്മിനിസ്ട്രറ്ററായിരുന്ന പരേതനായ എ.പി.അസ്ലാമിന്റെ മകന്റെ വിവാഹത്തിനാണ് ഹമ്ദാന്‍ രാജകുമാരന്‍ എത്തിയത്. രാജകുമാരനെ കണ്ടപ്പോള്‍ വിവാഹത്തിനെത്തിയവര്‍ക്കെല്ലാം ആശ്ചര്യമായിരുന്നു. വരന്‍ റാഷിദിനും വധു സിബയ്ക്കും പ്രത്യേകം ആശംസകള്‍ അര്‍പ്പിയ്ക്കാനും രാജകുമാരന്‍ മറന്നില്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി തുടങ്ങി പ്രമുഖ-രാഷ്ട്രീയ-വ്യവസായ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. വീഡിയോ കാണാം
Post Your Comments