ചെന്നൈ: രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങി എത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മിന്നും ഫോമിലാണ്. ഇതിനിടെ നായകന്‍ എം എസ് ധോണി വീണ്ടും വീര്‍ത്തകളില്‍ നിറയുകയാണ്. നായകനായും ഒരു ഫിനിഷറായും വിക്കറ്റ് കീപ്പറായും ധോണിയെ മറികടക്കാന്‍ ഒരു ഇന്ത്യന്‍ പ്ലെയര്‍ ഇല്ലെന്നതില്‍ എതിരഭിപ്രായം ഉണ്ടാകില്ല. ഏത് ഫോര്‍മാറ്റില്‍ കളിക്കാനും താന്‍ ഇപ്പോഴും റെഡിയാണെന്ന് ഓരോ മത്സരം കഴിയുമ്പോഴും അദ്ദേഹം തെളിയിക്കുകയാണ്.
കരിയറിന്റെ അവസാനഘട്ടത്തിലാണ് ധോണി എന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ഇവുടെ വായടപ്പിക്കുന്ന വിധത്തിലുള്ള ധോണിയുടെ പ്രകടനമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 44 പന്തില്‍ ധോണി അടിച്ച് കൂട്ടിയത് പുറത്താകാതെ 79 റണ്‍സാണ്.
ഭാരമേറിയ ബാറ്റുകളാണ് ധോണി ഉപയോഗിക്കുന്നത്. ധോണിയ്ക്കായി ബാറ്റ് സ്പോണ്‍സര്‍ ചെയ്യുന്നത് സ്പാര്‍ട്ടനാണ്. 25 കോടിയാണ് ബാറ്റിന്റെ സോപ്ണ്‍സര്‍ഷിപ്പ് തുകയായി ധോണിക്ക് ലഭിക്കുക. സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് അറിയാമെങ്കിലും ഇത്രയും സ്പോണ്‍സര്‍ഷിപ്പ് മൂല്യമുള്ള തന്റെ ബാറ്റിനായി ധോണി എത്ര തുകയായിരിക്കും മുടക്കുകയെന്ന് അധികമറിയാത്ത രഹസ്യമാണ്.
സ്പാര്‍ട്ടന്‍ വെബ്‌സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് ധോണി ഒരു ബാറ്റിനായി മുടക്കുന്നത് 32000 രൂപയാണ്. ബാറ്റിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ധോണിയുടെ കരാറിനെ വെല്ലുന്നതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരാര്‍. എട്ടുവര്‍ഷത്തേക്ക് 100 കോടി രൂപയ്ക്കാണ് എംആര്‍എഫുമായി കോഹ്ലി കരാറിലെത്തിയിരിക്കുന്നത്.
Post Your Comments