കണ്ണൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനു പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറന്പിൽ പൂക്കോത്ത് പ്രഭനിവാസിൽ സി.സി.ലക്ഷ്മിയാണ് മരിച്ചത്. ഇവരുടെ വീടിന്റെ മുകൾഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ആദ്യ കണ്ടത്. അടുക്കളയ്ക്ക് പുറത്തായി മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പെള്ളലേറ്റ് പാടുകളുള്ളത് ദുരൂഹതയുണർത്തുന്നുണ്ടെന്നും,സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Also read ;തെങ്ങ് തലയിൽ വീണ് വിദ്യാര്‍ത്ഥി മരിച്ചു
Post Your Comments