Latest NewsKeralaNews

PHOTOS: ഫേസ്ബുക്കില്‍ വധുവിനെത്തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി

മലപ്പുറം•ഏഴുവര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാകാതെ വധുവിനെത്തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം മഞ്ചേരി സ്വദേശി രഞ്ജിഷ് വിവാഹിതനായി. കഴിഞ്ഞദിവസം (ഏപ്രില്‍ 18) ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ആലപ്പുഴ ചേർത്തല പള്ളിപ്പുറം പുത്തൻപുരക്കൽ വീട്ടിൽ ശശിധരന്റെയും രാജലക്ഷ്മിയുടെയും മകളാണ് സരിഗമ. ഫേസ്ബുക്കിലൂടെ തന്നെയാണ് അദ്ധ്യാപികയായ സരിഗമയെ രഞ്ജിഷ് കണ്ടെത്തിയത്. പ്രൊഫഷണല്‍ ഫോട്ടോഗ്രഫറാണ് രഞ്ജിഷ്

ഇന്ന് #FacebookMatrimony എന്ന ഹാഷ്ടാഗില്‍ സഹകരിച്ച എല്ലവർക്കും, പ്രത്യേകിച്ച് മീഡിയക്ക് നന്ദി രേഖപ്പെടുത്തി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് രഞ്ജിഷ്. ഇരുവരും ഗുരുവായൂരില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്ന വിവരം രഞ്ജിഷ് മാര്‍ച്ച്‌ 8 ന് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

34 കാരനായ രഞ്ജിഷ് എഴു വര്‍ഷമായി പെണ്ണുകാണാന്‍ തുടങ്ങിയിട്ട്. ജാതകത്തിലെ ചെറിയൊരു പ്രശ്‌നം കൊണ്ട് ഒന്നും നടന്നില്ല. ജാതകം ശരിയായ ഇടങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരനെ മതി. എന്നാല്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വിദ്യാസമ്പന്നയാകണമെന്നു മാത്രമായിരുന്നു രഞ്ജിഷിന്റെ ഡിമാന്റ്. അച്ഛനും അമ്മയും വീടും ഉള്‍പ്പെടെയുള്ള സെല്‍ഫിയായിരുന്നു ഫേസ്ബുക്ക് മാട്രിമോണി എന്ന ഹാഷ്ടാഗിനൊപ്പം രഞ്ജിഷ് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 28 നാണ് രഞ്ജിഷിന്റെ പോസ്റ്റ്‌ വരുന്നത്.

‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലാരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം. ജോലി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍, ഡിമാന്റുകളില്ല. ഹിന്ദു, ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹം കഴിഞ്ഞ സഹോദരിയുമുണ്ട്.” ഒപ്പം ഫോണ്‍നമ്പരും നല്‍കിയിരുന്നു. ഒരു പക്ഷെ ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായി എത്തിയ ഇത്തരമൊരു പോസ്റ്റ്‌ മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഒടുവില്‍ ഫേസ്ബുക്കില്‍ നിന്ന് തന്നെ വധുവിനെ കിട്ടുകയും ചെയ്തു. സെപ്റ്റംബറില്‍ രഞ്ജിഷ് വധുവിന്റെ പേര് ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button