KeralaLatest NewsNews

ഇത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രം ഇനി ബാഡ്ജ് മതി; പുതിയ നിയമം ഇങ്ങനെ

ആലുവ: വാവഹമോടിക്കുമ്പോഴുള്ള ഒരു നിയമത്തില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്.  ബാഡ്ജ് വേണ്ട  ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ പട്ടികയില്‍ ഗതാഗതവകുപ്പ് മാറ്റം വരുത്തി. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ടത് മീഡിയം/ഹെവി ഗുഡ്സ് ,പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് മാത്രമായി ചുരുക്കി കൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലേ ഉത്തരവ് ഇറക്കി.

ഉത്തരവ് പ്രകാരം ലൈറ്റ് ഗുഡ്സ് / പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍ട്ട്, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉളളതും, ഇല്ലാത്തതും എല്ലാം ഓടിക്കാന്‍ ഇനി 1988 ലെ ലൈസന്‍സ് നിയമത്തില്‍ പറഞ്ഞ ബാഡ്ജ് ആവശ്യമില്ല. സുപ്രിം കോടതിയില്‍ 5826/2011 നമ്പരായി മുകുന്ദ് ദേവഗന്‍ / ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടന്ന കേസ്സില്‍ ടാക്സിലൈറ്റ് മോട്ടര്‍ വാഹനം ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി കൊണ്ട് വകുപ്പ് തിങ്കളാഴ്ച്ച ഉത്തരവിറക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button