ഏപ്രില്‍ 18 അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയാണ് അക്ഷയതൃതീയ. ത്രേതാ യുഗം ആരംഭിക്കുന്ന ഈ ദിനം മംഗള കര്‍മ്മങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്നാണ് വിശ്വാസം. കല്യാണം, വീട് പാർക്കൽ, പുതിയ ആഭരണം, വസ്ത്രം, വാഹനങ്ങൾ, വസ്തുക്കള്‍ വാങ്ങുക ഇവയെല്ലാം ചെയ്യുന്നതിന് പറ്റിയ ദിവസമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം. ഈ ദിവസം അന്നദാനം, കന്യാദാനം, ഗോദാനം, വസ്ത്രദാനം, വിദ്യാദാനം ഇവ ചെയ്യുന്നത് വളരെ നല്ലതാണ്. ഈ ദിവസം ചെയ്യുന്ന ദാനത്തിലൂടെ നൽകുന്നയാൾക്ക് മാത്രമല്ല അദ്ദേഹത്തിന്റെ വംശപരമ്പരയ്ക്കുകൂടി പുണ്യം ലഭിക്കുന്നുവെന്നാണ് വിശ്വാസം.
ഐതീഹ്യ പ്രകാരം, ശ്രീകൃഷ്ണൻ കുചേലനെ ധനവാനാക്കിയത് ഈ ദിവസമാണ് അക്ഷയതൃതീയ. കൂടാതെ ഈ ദിവസമാണ് ശ്രീകൃഷ്ണൻ പാഞ്ചാലിക്ക് അക്ഷയപാത്രം സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അര്‍ത്ഥം. ശ്രീശങ്കരാചാര്യർ കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മി ദേവിയെ പ്രസാദിപ്പിച്ച് സ്വർണ്ണനെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യദുഃഖം മാറ്റിയതും ഈ അക്ഷയതൃതീയ ദിനത്തിലാണ്. വ്യാസമഹർഷി മഹാഭാരതം എഴുതി തുടങ്ങിയതും ഗണപതി ഇത് പകർത്തി എഴുതി തുടങ്ങിയതും ഈ ദിവസമാണ്.
അക്ഷയതൃതീയ വിഷ്ണുവുമായി ബന്ധപ്പെട്ടുള്ളതാണ്. യോഗനിദ്രയിൽ നിന്നും വിഷ്ണു ഭഗവാൻ ഉണരുന്ന സുദിനമാണ് അക്ഷയതൃതീയ ദിനം. ഈ ദിവസം ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു. ഈ ദിവസം വിഷ്ണുവിനേയും ലക്ഷ്മീഭഗവതിയേയും പൂജിക്കുന്നത് നല്ലതാണ്. ഈ പുണ്യദിനത്തിൽ ദാനധർമ്മങ്ങള്‍ നടത്തുന്നതും പുണ്യഗ്രന്ഥങ്ങൾ വായിക്കുന്നതും പൂജ, ജപം മുതലായ സൽക്കർമ്മങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്.
അക്ഷയ ത്രിതീയയിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമോ?
Post Your Comments