കണ്ണൂർ: വ്യാജ ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടതിന്റെ പേരിൽ കണ്ണൂരിൽ അറസ്റ്റിലായവരിൽ ക്രിമിനൽ കേസ് പ്രതികളും. നിരവധി കേസുകളിലായി ആയിരത്തോളം പേർക്കെതിരെയാണ് ജില്ലയിൽ കേസെടുത്തിട്ടുള്ളത്. അതേസമയം ജാഗ്രത പാലിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് വ്യാപക അക്രമം നടക്കാൻ കാരണമെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.
വ്യാജ ഹർത്താലിന്റെ മറവിൽ കണ്ണൂർ ജില്ലയിലെങ്ങും വ്യാപകമായ അക്രമമായിരുന്നു ഹർത്താലനുകൂലികൾ നടത്തിയത്. ഇതിൽ ഇരുനൂറോളം പേർ അറസ്റ്റിലാവുകയും ചെയ്തു. ഇവരിൽ ക്രിമിനൽ കേസുകളിലെ പ്രതികൾ ഉൾപ്പെടെയുള്ളവരുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും എസ്ഡിപിഐ പ്രവർത്തകരും മുസ്‌ലിം ലീഗ് പ്രവർത്തകരുമാണ്.
ഹർത്താലിൽ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നും വേണ്ട മുൻകരുതൽ എടുക്കണമെന്നും കണ്ണൂർ ജില്ലാ പൊലീസ് മേധാവി പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചതാണ് കണ്ണൂരിൽ ഇത്തരത്തിൽ വ്യാപകമായ അക്രമ സംഭവങ്ങളുണ്ടാകാൻ കാരണമെന്ന ആരോപണം ഉണ്ട്..
Post Your Comments