Latest NewsGulf

ഖത്തറിലെ ഒരു ബ്യൂട്ടിഷോപ്പിന് പ്രവർത്തനവിലക്ക് ; കരണമിങ്ങനെ

ദോഹ ; ഖത്തറിലെ ഒരു ബ്യൂട്ടിഷോപ്പിന് പ്രവർത്തനവിലക്ക്. വാണിജ്യ സ്‌ഥാപനങ്ങളിൽ മന്ത്രാലയത്തിലെ ജുഡീഷ്യൽ അധികാരമുള്ള ഇൻസ്‌പെക്‌ടർമാർ നടത്തിയ പരിശോധനയിൽ ഖലീഫ സിറ്റിയിലുള്ള ഒരു സ്‌ഥാപനത്തിൽ കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക സാധനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്‌ഥാപനം ഒരാഴ്‌ച അടച്ചിടാനും പിഴ ചുമത്താനും നഗരസഭ പരിസ്‌ഥിതി മന്ത്രാലയം ഉത്തരവിട്ടത്‌.

കാലാവധി കഴിഞ്ഞതും, വ്യാജവും നിലവാരമില്ലാത്തതുമായ ഉൽപന്നങ്ങൾ പരസ്യംചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും വിലക്കുന്ന 2008ലെ എട്ടാംനമ്പർ ഉപഭോക്‌തൃനിയമത്തിന്റെ ആറാം അനുഛേദമനുസരിച്ചായിരുന്നു നടപടി. സ്‌ഥാപനത്തിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്‌ സ്‌ഥാപന ഉടമയുടെ ചെലവിൽ രണ്ടു പ്രാദേശിക ദിനപത്രങ്ങളിൽ പരസ്യപ്പെടുത്തും. ഉപഭോക്‌തൃ സംരക്ഷണ നിയമത്തിലെ 18-ാം അനുഛേദമനുസരിച്ചാണ്‌ നടപടി. ഉത്തരവ്‌ മന്ത്രാലയ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തെവിടെയും ഉപഭോക്‌തൃ തട്ടിപ്പുകൾ വച്ചുപൊറുപ്പിക്കില്ല. തട്ടിപ്പുകൾ കണ്ടെത്താനുള്ള പരിശോധനകൾ  ഊർജിതമാക്കും. ഇനി ഇത്തരം സംഭവങ്ങളിൽ കർശനനടപടി ഉണ്ടാകും. ഉപഭോക്‌തൃ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങൾക്കു 16001 എന്ന കോൾസെന്റർ നമ്പറിലും info@mec.gov.qa എന്ന ഇ- മെയിലിലും MEC_QATAR എന്ന മന്ത്രാലയത്തിന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ ;പാകിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് സഞ്ചാരപരിധി നിശ്ചയിച്ച് ട്രംപ് ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button