KeralaLatest NewsNews

കേരളത്തിലെ പച്ചക്കറികളിലെ കീടനാശിനി: പരിശോധന ഫലം ഇങ്ങനെ

തൃശൂർ : കേരളത്തിലെ പച്ചക്കറികളിലെ കീടനാശിനി പരിശോധന ഫലത്തിന്റെ കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ കൃഷിയിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച പച്ചക്കറികളില്‍ 93.6 ശതമാനവും സുരക്ഷിതമെന്ന് കാര്‍ഷിക സര്‍വകലാശാലാ. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള പച്ചമുളകിലും മലപ്പുറത്തുനിന്നുള്ള വെള്ളരിയിലും ആലപ്പുഴയിലെ കറിവേപ്പിലയിലും ഇടുക്കിയില്‍നിന്നുള്ള ബീന്‍സിലും കീടനാശിനി കണ്ടെത്തി.

തിരുവനന്തപുരത്തുനിന്നുള്ള ചുവപ്പു ചീര, പടവലം, കാബേജ്, ബീന്‍സ്, ചതുരപ്പയര്‍ എന്നിവയുടെ രണ്ടുവീതം സാമ്പിളുകളിലും മഞ്ഞ കാപ്‌സിക്കം, സാമ്പാര്‍ മുളക്, കറിവേപ്പില, പച്ചമുളക്, പയര്‍ എന്നിവയുടെ ഓരോ സാമ്പിളിലും കീടനാശിനിയുടെ അംശം കണ്ടെത്തി. കോട്ടയം, കണ്ണൂര്‍, വയനാട് ജില്ലകളില്‍നിന്നുള്ള എല്ലാ സാമ്പിളുകളും പൂര്‍ണസുരക്ഷിതമെന്നും കൊല്ലത്തുനിന്ന് ശേഖരിച്ച കോവല്‍, പയര്‍, പച്ചമുളക് എന്നിവയിലും പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പയര്‍, പച്ചമുളക് സാമ്പിളുകളിലും പരിധിക്കുമുകളില്‍ കീടനാശിനി ഉണ്ടായിരുന്നതായും കണ്ടെത്തലിൽ പറയുന്നു.

പാലക്കാടുനിന്ന് ശേഖരിച്ച പച്ചക്കറികളില്‍ അമരയ്ക്ക, പയര്‍, പച്ചമുളക് സാമ്പിളുകളിലാണ് കീടനാശിനി കണ്ടെത്തിയത്. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിവിധ ജില്ലകളില്‍നിന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ ശേഖരിച്ച 543 സാമ്പിളുകളാണ് വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനാശാലയില്‍ പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button