Latest NewsNewsInternational

ഇവര്‍ സഹോദരികളല്ല, സുഹൃത്തുക്കളല്ല, ഇവരുടെ ബന്ധം അറിഞ്ഞാല്‍ ഞെട്ടും

ഇവരെ കണ്ടാല്‍ ഒരേ പ്രായമാണെന്നേ പറയൂ. ഇരുവരും കാണാന്‍ അതി സുന്ദരികളാണ്. എന്നാല്‍ സഹോദരികളോ സുഹൃത്തുക്കളോ അല്ല ഇവര്‍. സാറയുടെയും ഹോളിയുടെയും കാര്യമാണ് പറയുന്നത്.

സാറയുടെ മകളാണ് ഹോളി. പക്ഷേ ഇരുവരെയും കണ്ടു കഴിഞ്ഞെന്നാല്‍ ഒരിക്കലും അമ്മയും മകളുമാണെന്ന് പറയില്ല. 22 കാരിയായ ഹോളിയേക്കാള്‍ സുന്ദരിയാണ്‌ 43കാരിയായ സാറ. സാറയെ കണ്ടെന്നാല്‍ 43 വയസുണ്ടെന്ന് പറയത്തേയില്ല.

ഇരുവരും ഒഒറുമിച്ച് പുറത്ത് പോകുമ്പോള്‍ സഹോദരികള്‍ ആണോ അല്ലെങ്കില്‍ സുഹൃത്തുക്കളാണോ എന്നാണ് ഏവരും തിരക്കുന്നത്. എന്നാല്‍ അമ്മയും മകളും ആണെന്ന് അറിയുമ്പോള്‍ എല്ലാവരും അതിശയിച്ചു പോവുകയാണെന്നും ഇവര്‍ പറയുന്നു.

ഹോളിയെ കൂടാതെ മറ്റ് രണ്ട് കുട്ടികളുടെ കൂടി അമ്മയാണ് സാറ. തങ്ങളുടെ സുഹൃത്തുക്കളെ മക്കള്‍ ചിത്രങ്ങള്‍ കാണിക്കുമ്പോള്‍ താന്‍ അമ്മയാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്ന് സാറ പറയുന്നു. ഹോളിയും താനും സഹോദരികള്‍ ആണെന്നാണ് ഏവരും ധരിച്ചിരിക്കുന്നതെന്നും സാറ പറയുന്നു.

ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. തന്റെ മക്കളെ 16, 17 വയസ്സായപ്പോഴാണ് മേക്ക് ഉപയോഗിക്കാന്‍ താന്‍ അനുവദിച്ചത്. താനും അങ്ങനെയായിരുന്നുവെന്ന് സാറ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button