Latest NewsIndiaNews

ജിഗ്നേഷ് മേവാനിനെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്നു വിലക്കിയതിനു വിശദീകരണവുമായി മന്ത്രി

ജയ്പുർ: ഗുജറാത്തിൽനിന്നുള്ള എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിനെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്നു വിലക്കിയതിനു വിശദീകരണവുമായി സംസ്ഥാന മന്ത്രി. രാജസ്ഥാനിലെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്നാണ് വിലക്കിയത്.

മേവാനിയുടേത് പ്രകോപനപരമായ’ പ്രസംഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണെന്നാണ് മന്ത്രി രാജേന്ദ്ര റത്തോഡിന്റെ വിശദീകരണം. മേവാനിയെ രാജസ്ഥാനിലെ നഗൗർ ജില്ലയിലെ മെർട്ട നഗരത്തിലെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്ന് വിലക്കാൻ കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിൽ ഞായറാഴ്ച വന്നിറങ്ങിയ മേവാനിയെ പൊലീസ് തടയുകയായിരുന്നു.

read also: പ്രധാന മന്ത്രിയുടെ സമ്മേളനം കലക്കാന്‍ ആഹ്വാനം : ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

മേവാനിയുടെ ശ്രമം ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സമൂഹത്തിന്റെ ഐക്യത്തിനു തടസ്സം നിൽക്കാനാണ്. അദ്ദേഹത്തെ തടഞ്ഞത് ഈ പശ്ചാത്തലത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. പൊതുയോഗം വിളിച്ചത് കോൺഗ്രസ് ആണെന്നും സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനത്തിന്റെ സാമൂഹിക പൊരുത്തം തകർക്കാൻ പ്രതിപക്ഷ കക്ഷികളെ അനുവദിക്കില്ലെന്നും ഗ്രാമീണ വികസന, പഞ്ചായത്ത് രാജ് മന്ത്രികൂടിയായ റത്തോഡ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button