
ജയ്‌പൂർ: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ സൂചനയായി മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി പന്ത്രണ്ടുകാരി വീടിന് മുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. ജയ്പൂരിലായിരുന്നു സംഭവം. മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാണ് പന്ത്രണ്ടുകാരിയോടെ അച്ഛന്‍ ക്രൂരമായി പെരുമാറിയത്. ഫോണ്‍ പിടിച്ചുവാങ്ങി തറയിലെറിഞ്ഞ ശേഷം ഇയാൾ മർദിക്കാൻ ആരംഭിക്കുകയായിരുന്നു. ചാട്ടത്തില്‍ രണ്ട് കാലുകളും ഒടിഞ്ഞ പെണ്‍കുട്ടി സച്ച്‌ഘണ്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അയല്‍വാസികളുടെ പരാതിയില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വീഡിയോ കാണാം;
https://youtu.be/6lvybetkKhk
Post Your Comments