ദുബായ്•39 കാരിയായ അറബ് യുവതിയുമായി അവിഹിത ലൈംഗിക ബന്ധം പുലര്‍ത്തിയ 23 കാരനായ ഏഷ്യന്‍ പ്രവാസി യുവാവിന് 3 മൂന്ന് മാസം തടവ് ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും അജ്മാന് ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
200 ദിര്‍ഹത്തിന് മസാജ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞാണ് യുവാവും സ്ത്രീയും പരിചയപ്പെട്ടത്. ഇതിനായി സ്ത്രീയുടെ സ്ഥലത്തെത്തിയ യുവാവിനോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇവര്‍ പണം ആവശ്യപ്പെട്ടു.
ലൈംഗിക ബന്ധത്തിന് ശേഷം യുവാവ് മസാജ് ചെയ്ത് നല്കാന് സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഈ ആവശ്യം നിരാകരിച്ചു. തന്റെ പണം തിരികെ നല്കാന് യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. തുടര്‍ന്ന് യുവാവ് സ്ത്രീയുടെ ഫോണുമെടുത്ത് സ്ഥലംവിടുകയായിരുന്നു. പിന്നീട് ഇവര്‍ യുവാവിനെ വിളിച്ചെങ്കിലും പണം തിരികെ തന്നാല്‍ മാത്രമേ മൊബൈല്‍ ഫോണ്‍ തിരികെ നല്കുകയിള്ളൂവെന്ന് അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അജ്മാന് പോലീസ് പട്രോള്‍ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
യുവാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം യുവതി നിഷേധിച്ചു. തനിക്ക് സാമ്പത്തിക പ്രശ്നമുണ്ടെന്ന് മനസിലാക്കിയ പ്രതി തന്നെ സഹായിക്കാമെന്ന് പറഞ്ഞ് നിരവധി തവണ വിളിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
Post Your Comments