Latest NewsTechnology

സ്മാര്‍ട്ട് ഫോണ്‍ കവര്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; കാരണമിതാണ്

ബിയജിംഗ്: സ്മാര്‍ട്ട്ഫോണ്‍ കവര്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക 28 ബ്രാ​ൻ​ഡു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന 30 സ്മാ​ർ​ട്ട്ഫോ​ൺ കെ​യ്സു​ക​ളി​ൽ വി​ഷാം​ശ​മു​ണ്ടെ​ന്ന് സൂചന. ചൈനയിലെ ഷെ​ൻ‌​ചെ​ൻ ക​ൺ​സ്യൂ​മ​ർ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷെ​ൻ​ചെ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ൺ​സം​പ്ഷ​ൻ ക്വാ​ളി​റ്റി ഇത് സംബന്ധിച്ച നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മ​നു​ഷ്യ​ന് ഹാ​നി​ക​ര​മാ​യ വി​ധ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ൽ വി​ഷാം​ശം അ​ട​ങ്ങി​യി​ട്ടു​ള്ള​തായാണ് കണ്ടെത്തൽ. ഐ​ഫോ​ൺ കെ​യ്സി​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ളി​ലും 47 മ​ട​ങ്ങ് അ​ധി​കം പി​എ​എ​ച്ച് (പോ​ളി​സൈ​ക്ലി​ക് അ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ൺ) സാ​ന്നി​ധ്യം കണ്ടെത്തി. ച​ർ​മം, ശ്വാ​സ​കോ​ശം, ക​ര​ൾ, മൂ​ത്രാ​ശ​യം, ഉ​ദ​രം എ​ന്നി​വ​യിൽ ക്യാൻസർ ബാധിക്കാൻ പി​എ​എ​ച്ച് കാരണമാകുന്നു. ഷ​വോ​മി കെ​യ്സു​ക​ളി​ൽ പ്ലാ​സ്റ്റി​സി​സെ​റു​ക​ളു​ടെ അ​ള​വാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ​ത്. ഇത് പ്ര​ത്യു​ത്പാ​ദ​ന​ശേ​ഷി​യെ ദോഷമായി ബാധിക്കുന്നു.

പല പ്രമുഖ ബ്രാൻഡുകളും ഇത്തരം കെയ്സുകളാണ് സൈറ്റിലൂടെ വില്‍ക്കുന്നതെന്നും ചൈ​നീ​സ് ബ്രാ​ൻ​ഡ് ആ​യ യൂ​ണിം​ഗ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന കെ​യ്സു​ക​ളി​ൽ ഷി​മ്മെ​റിം​ഗ് പൗ​ഡ​റി​ന്‍റെ അം​ശം നിശ്ചിത അളവിൽ നിന്നും 1,550 മ​ട​ങ്ങ് അ​ധി​ക​മാണെന്നും റിപ്പോർട് ചൂണ്ടികാട്ടുന്നു.

വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള കോ​ൾ ടാ​ർ, ക​ൽ​ക്ക​രി, ബി​റ്റു​മി​ൻ,ചെ​ടി​ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ മു​ത​ലായവ ക​ത്തി​ക്കു​ന്ന​തു​വ​ഴി​യും അ​ലു​മി​നി​യം ഉ​ത്പാ​ദ​ക സം​വി​ധാ​ന​ങ്ങ​ളി​ലും പി​എ​എ​ച്ച് രൂ​പ​പ്പെ​ടു​ന്നു​ണ്ട്. നി​ര​ന്ത​ര​മാ​യ ശ്വ​സ​നം, സ്പ​ർ​ശ​നം എ​ന്നി​വ​യി​ലൂ​ടെ പി​എ​എ​ച്ച് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശിച്ചാൽ പിന്നീടത് ക്യാൻസറിലേക്ക് വഴി തിരിയും.

Also read ;കാന്‍സറിനെ തുടക്കത്തിലെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങളുമായി 20 പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button