ദില്ലി: ഉന്നാവോയില്‍ പതിനാറുകാരിയെ ബലാംത്സംഗം ചെയ്ത കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. എംഎല്‍എയുടെ ബന്ധു സഷി സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ ഡൽഹിയിലും ഉത്തർപ്രദേശിലും പ്രതിഷേധം കത്തുകയാണ്. രാജ്യത്ത് ഇത്രയേറെ ക്രൂരതകൾ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന എന്നതിന്റെ ഞെട്ടലിലാണ് ജനങ്ങൾ. ഒന്നിന് പുറകെ ഒന്നായി നിയമത്തിന് മുന്നിൽ എത്തുമ്പോൾ, സമൂഹത്തിലെ ഉന്നതർ പോലും പ്രതിപട്ടികൾ ഇടംപിടിക്കുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുയതായാണ്.
also read:ഉന്നാവോ പീഡനം; പ്രതിയായ എംഎല്‍എ ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍
ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ദില്ലിയിലുള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്‍കിയത്. നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.
അധികാരം ഉപയോഗിച്ച് എം.എല്‍.എ അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. ഇതിനിടെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് എംഎല്‍എ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനരോക്ഷം അണപൊട്ടിയതോടെ പോലീസ് നടപടിയെടുക്കുകയായിരുന്നു.
Post Your Comments