തിരുവനന്തപുരം•കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച ജനകീയ ഹര്‍ത്താല്‍ ആണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ഇന്ന് അര്‍ദ്ധരാത്രി 12.00 മുതല്‍ നാളെ രാത്രി 12.00 വരെ ഹര്‍ത്താല്‍ നടത്തുന്നുവെന്നാണ് പ്രചാരണം.
കടകള്‍ തുറക്കില്ലെന്നും ബസുകള്‍ മാത്രമല്ല ബൈക്കുകള്‍ പോലും ഓടാന്‍ സമ്മതിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശത്തില്‍ പറയുന്നു. ഓരോ പ്രാദേശിക ഏരിയയിലെയും യുവനിര ഇത് വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണം. സാംസ്കാരിക കൂട്ടായ്മകൾ രംഗത്തുവരണം സോഷ്യൽ മീഡിയയിൽ നമ്മൾ കാണിക്കുന്ന ഈ ആവേശം നാളെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ടാകണമെന്നും ആഹ്വാനമുണ്ട്.
നാളെ ഹര്‍ത്താല്‍ ആണെന്ന സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഹര്‍ത്താലിന്റെ വിവരം അന്വേഷിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിക്കുന്നത്. എന്നാല്‍ തിങ്കളാഴ്‌ച ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു സംഘടനകളും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സന്ദേശത്തോട് പോലീസോ മറ്റ് അധികൃതരോ പ്രതികരിച്ചിട്ടില്ല.
Post Your Comments