ഖത്തര്‍: വിഷുവിനെ വരവേൽക്കാനൊരുങ്ങി ഗൾഫ് മലയാളികൾ. ഗള്‍ഫ് രാജ്യങ്ങളിലെ ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിഷു വിപണി സജീവമായിരിക്കുകയാണ്. കണിവെള്ളരി അടക്കമുള്ളവ എല്ലാം വിപണിയിൽ ലഭ്യമാണ്. വിഷുവിന് കണി ഒരുക്കുന്നതിന് വേണ്ടിയുള്ള ചെറിയ ഉരുളികൾക്കും കണിത്താലങ്ങൾക്കും ചെറിയ നിലവിളക്കുകള്‍ക്കും ആവശ്യക്കാരെയാണ്.
മാങ്ങ, പടവലങ്ങ, നേന്ത്രക്കായ, ചേന, നാളികേരം തുടങ്ങിയവ മുതൽ കേരള സാരി വരെ വിഷുവിനു വേണ്ടി വിപണിയില്‍ സജീവമാണ്. നിരവധി ഓഫറുകളും ലഭ്യമാണ്. സ്പെഷ്യല്‍ വിഷുകണി കിറ്റും സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 40 റിയാലും അതിനു മുകളിലുമാണ് വിപണിയില്‍ വിഷുകണി കിറ്റിന്റെ വില.
Post Your Comments