Latest NewsNewsInternational

യു.എസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിനല്‍കാന്‍ ഒരുങ്ങി റഷ്യ; ലോകരാജ്യങ്ങള്‍ ഇരുചേരികളില്‍

മോസ്‌കോ: സിറിയയില്‍ യു.എസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിനല്‍കാന്‍ റഷ്യയുടെ നീക്കം. ഇതോടെ ലോകരാജ്യങ്ങള്‍ ഇരുചേരിയിലുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ആക്രമണം സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും തീവ്രവാദവിരുധ പോരാട്ടത്തിന്റെ പേരില്‍ സിറിയയിലെ സാധാരണക്കാരെ കൊന്നൊടുക്കിയ അമേരിക്കന്‍ നടപടി മാപ്പര്‍ഹിക്കുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ വ്യക്തമാക്കുകയുണ്ടായി. ഇറാനും റഷ്യയ്ക്ക് പൂർണപിന്തുണയുമായി എത്തിയിട്ടുണ്ട്.

Read Also: മലയാളി ഡ്രൈവറുടെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

അമേരിക്കന്‍ ആക്രമണത്തിനെതിരെ ചൈനയും രംഗത്തെത്തുകയുണ്ടായി. അമേരിക്കയുടേത് യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യവക്താവ് വ്യക്തമാക്കി. അതേസമയം ഫ്രാന്‍സും മറ്റ് ചില നാറ്റോസഖ്യരാജ്യങ്ങളും അമേരിക്കയ്ക്ക് പിന്തുണയുമായെത്തുകയുണ്ടായി.

 

shortlink

Post Your Comments


Back to top button