ചെന്നൈ: കാവേരിപ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകന്‍ കോവനെ(എസ്. ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. രഥയാത്ര ഗാനത്തിലാണ് കോവന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് പാട്ട് പാടിയത്. ബിജെപി യുവജന സംഘടന നേതാവിന്‍റെ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് ട്രിച്ചിയിലെ വീട്ടിലെത്തി കോവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാവേരി നദീജലവിനിയോഗ ബോര്‍ഡ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായിരുന്നു കോവന്റെ പാട്ട്.
Post Your Comments