KeralaLatest NewsNews

ശ്രീജിത്തിന്റെ കൊലപാതകം: ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു

കൊച്ചി: ശ്രീജിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന്‍ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു. ഇതിനിടെ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ ഉടന്‍ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍ടിഎഫിനെ രൂപീകരിക്കാന്‍ ആരാണ് എസ്പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല അറിയിച്ചു.

പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു. മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button