കൊച്ചി: സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയുള്ള സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധി പി.എൽ. ജോണ്സണ് നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ചിന്റെ തീരുമാനം.
ഫെബ്രുവരി ഒന്നു മുതൽ ഇതു നടപ്പാക്കുമെന്നും പാലിക്കാത്ത ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരമൊരു നിർദേശം നൽകാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കിയാണു സിംഗിൾബെഞ്ച് ഹർജി തള്ളിയത്.
സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി ജനുവരി നാലിനാണ് സർക്കാർ ഉത്തരവിറക്കിയത്. സിറ്റി-ടൗണ്‍ സർവീസ് ബസുകൾക്ക് ലൈം ഗ്രീൻ നിറവും ഓർഡിനറി-മൊഫ്യൂസൽ സർവീസ് ബസുകൾക്ക് ആകാശനീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾക്ക് മെറൂണ്‍ നിറവുമാണ് നിഷ്കർഷിച്ചിട്ടുള്ളത്.
Post Your Comments