Latest NewsKeralaNews

സൗദിയില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ച നിലയില്‍

മനാമ•സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ബഹ്‌റൈനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏരൂര്‍ വിളക്കുപാറ സ്വദേശി രാജേഷ്‌ (35) ആണ് മരിച്ചത്.

ബുധനാഴ്ച തൊഴിലുടമയോടൊപ്പമാണ് രാജേഷ്‌ ബഹ്‌റൈനില്‍ എത്തിയത്. എല്ലാ ആഴ്ചയും ഇവര്‍ ബഹ്റൈനില്‍ എത്താറുണ്ട്. തൊഴിലുടമയെ അദ്ദേഹം സ്ഥിരമായി താമസിക്കുന്ന ഡിപ്ലോമാറ്റ് ടവറില്‍ ഇറക്കിയ ശേഷം ഡ്രൈവര്‍മാരുടെ താമസസ്ഥലത്തേക്ക് പോയ രാജേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

ഭാര്യ അഖില സൗദിയില്‍ നഴ്സാണ്. ദമ്പതികള്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button