Latest NewsNewsIndia

ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയിലും ഉടൻ: ഇന്ത്യ മുഴുവൻ വരണ്ടുണങ്ങും : കേരളത്തെ കൂടുതൽ ബാധിക്കും

ന്യൂഡല്‍ഹി: ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയില്‍ ഉടനെത്തുമെന്ന് മുന്നറിയിപ്പ്. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെയും പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ ഇന്ത്യയിലെ ജലസംഭരണികള്‍ വറ്റുകയാണ്. നേരത്തേ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വളരെ നേരത്തേ തന്നെ രാജ്യം സമ്പൂർണ്ണ വരൾച്ചയിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ.

ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണ് സാറ്റലൈറ്റിലെ മുന്നിയിപ്പ് സംവിധാനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥ വ്യതിയാനം, ജലം പാഴാക്കല്‍ എന്നിവയാണ് പ്രധാന കാരണം.

കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നില്‍ കാണുന്ന ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ നഗരം പോലെ ‘ജലരഹിത ദിനം’ അഥവാ ‘ഡേ സീറോ’ ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കുമെന്നാണ് സൂചന. 2013 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട്. മൊറോക്കോ, ഇറാഖ്, സ്‌പെയ്ന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുയുകയാണെന്ന റിപ്പോർട്ട് ആശങ്കാ ജനകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button