ജയ്പൂര്‍: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി ഇന്നലെ ജീവന്‍ പൊലിഞ്ഞത് 42 പേര്‍ക്ക്. പ്രദേശത്തി ഒട്ടേറെ നാശനഷ്ടങ്ങളും ഉണ്ടായി. നാല് മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കാറ്റിലും മഴയിലുമാണ് 42 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. വന്‍ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഴയിലും കാറ്റിലും പെട്ട് ജീവന്‍ പൊലിഞ്ഞവരില്‍ അധികവും കുട്ടികളാണ്. ഉത്തര്‍പ്രദേശിലെ ആഗ്ര, മതുര, ഫിറോസാബാദ് ജില്ലകളിലും രാജസ്ഥാനിലെ ഭരത്പൂര്‍, ധോല്‍പൂര്‍ ജില്ലകളിലുമാണ് മഴയും കാറ്റും വന്‍ നാശം വിതച്ചത്.
സംഭവത്തില്‍ മരിച്ചവരില്‍ അധികവും ഈ സമയം ഉറക്കമായിരുന്നെന്ന് പോലീസ് പറയുന്നു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് അധികം അപകടവും ഉണ്ടായത്. സംഭവത്തില്‍ 200 പേര്‍ക്ക് പരുക്ക് പറ്റി. 600ഓളം വൈദ്യുത പോസ്റ്റുകള്‍ നിലം പതിച്ചു.
Post Your Comments