കൊച്ചി: ക്രൈസ്തവ സമൂഹത്തിനിടയില്‍ ജാതി നിലനില്‍ക്കുന്നുവെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അതിന്നും നിലനില്‍ക്കുന്നുവെന്നും തേലക്കാട്ട് മംഗളം പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ക്രൈസ്തവ സഭയില്‍ മെത്രാ നെ തെരഞ്ഞെടുക്കുമ്പോഴും കന്യാസ്ത്രീകളെ തെരഞ്ഞെടുക്കുമ്പോഴും ജാതി നിര്‍ണായക ഘടകമായി കടന്നുവരുമെന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ലോകത്തിലെ ഏറ്റവും മാനവികമായ കാഴ്ചപ്പാടുള്ള രണ്ടു ബോധധാരകളാണ് മാര്‍ക്സിസവും ക്രിസ്റ്റിയാനിറ്റിയും. ഇവ രണ്ടിലേക്കും സവര്‍ണ ജാതിബോധം കടന്നു വന്നതോടെയാണു രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇ.എം.എസും പി. ഗോവിന്ദപ്പിള്ളയും തങ്ങളുടെ പേരിന്റെയൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതിബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ലെന്നും തേലക്കാട്ട് പറയുന്നു.
അരമന എന്നാല്‍ പാതി മന എന്നാണ്. അതേപോലെ തിരുമേനി എന്നാല്‍ പവിത്രമായ മേനി എന്നാണ്. ഈ പ്രയോഗങ്ങളെല്ലാം തന്നെ സവര്‍ണ ജാതിബോധത്തില്‍നിന്ന് ഉല്‍ഭവിച്ചിട്ടുള്ളതാണെന്നതില്‍ സംശയമില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments