Latest NewsKeralaNews

കത്വ കൂട്ടബലാത്സംഗം: വിവാദ കമന്റിട്ട ജീവനക്കാരനെ കോട്ടക് മഹിന്ദ്ര ബാങ്ക് പുറത്താക്കി

കൊച്ചി•ക്വത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 8 വയസുകാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത മലയാളി ജീവനക്കാരനെ കോട്ടക് മഹിന്ദ്ര ബാങ്ക് പുറത്താക്കി. വിഷ്ണു നന്ദകുമാറിനെയാണ് ബാങ്ക് സര്‍വീസില്‍ നിന്നും ഏപ്രില്‍ 11 ന് പിരിച്ചുവിട്ടത്. മോശം പ്രകടനത്തെത്തുടര്‍ന്ന് ഒഴിവാക്കിയെന്നാണ് ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് തങ്ങളുടെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പടെ ആരായാലും ഇത്തരത്തിലുള്ള പരാമര്‍ശം നടത്തി കാണുന്നത് ഹൃദയഭേദകമാണെന്നും അതിന്റെ ശക്തമായി അപലപിക്കുന്നതായും കോട്ടക് മഹിന്ദ്ര ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ..’ എന്നായിരുന്നു ഇയാള്‍ കമന്റിട്ടത്. ഇതോടെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലായിരുന്നു ഇയാളുടെ മനഃസാക്ഷിയില്ലാത്ത കമന്റ്. സംഭവം കൈവിട്ടതോടെ ഇയാള്‍ ഫെയ്‌സ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങി.

ഇയാള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് കുറച്ച് ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങി. dismiss_your_manager എന്ന ഹാഷ്ടാഗിലാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. അധികൃതര്‍ക്ക് കത്തുകള്‍ അയച്ചും ആളുകള്‍ പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് ഇയാളെ നേരത്തെ പുറത്താക്കിയതാണെന്ന വിശദീകരണവുമായി കോട്ടക് മഹീന്ദ്ര ബാങ്ക് രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button