Latest NewsIndiaNews

ദേശീയ പുരസ്‌കാരം; വികാരധീനനായി ബോണി കപൂര്‍

read also: ഞങ്ങളുടെ ജീവിതവും സന്തോഷവും അവളായിരുന്നു: പ്രിയതമയ്ക്ക് നിത്യശാന്തി നേര്‍ന്ന് ബോണി കപൂര്‍

അന്തരിച്ച നടി ശ്രീദേവിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വികാരധീനനായി ബോണി കപൂര്‍. താൻ വളരെ വികാരധീനനാണെന്നും ശ്രീദേവി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അവരുടെ ആദ്യ ദേശീയ പുരസ്‌ക്കാരമാണ് എന്ന് ബോബി പറഞ്ഞു. ശ്രീദേവിയെ പുരസ്‌ക്കാരത്തിനു പരിഗണിച്ച ജൂറിയോടും, ഭരത സര്‍ക്കാരിനോടും ഉള്ള നന്ദി ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി ഖുശി എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോം എന്ന ചിത്രത്തിലെ ശ്രീദേവിയുടെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. അവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ജൂറി നല്‍കി എന്നറിഞ്ഞതില്‍ ഞങ്ങള്‍ ഒരുപാടു സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് ഇത് വളരെ പ്രത്യേകതയുള്ള നിമിഷങ്ങളാണ്.

എന്നും ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരുന്നു ശ്രീദേവി. അതവര്‍ ചെയ്ത മുന്നൂറിലധികം ചിത്രങ്ങളില്‍ വ്യക്തവുമായിരുന്നു. അവര്‍ വെറുമൊരു മികച്ച നടി മാത്രമല്ല, മികച്ച ഒരു ഭാര്യയും അമ്മയും കൂടിയാണ്. അവരുടെ ജീവിതവും അതിന്റെ നേട്ടങ്ങളും ആഘോഷിക്കാനുള്ള സമയമാണിത്. അവരിപ്പോള്‍ ഞങ്ങളുടെ കൂടെയില്ല. പക്ഷെ അവരുടെ പൈതൃകം അതെന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button