Latest NewsKeralaNews

ബഹളമുണ്ടാക്കുന്നത് മോദിയുടെ നേട്ടങ്ങൾ വിലയിരുത്തപ്പെടാതിരിക്കാൻ : വി.മുരളീധരൻ എം പിa

തിരുവനന്തപുരം•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടാതിരിക്കാൻ കോൺഗ്രസ് വിവാദങ്ങളും ബഹളങ്ങളുമുണ്ടാക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു.

പാർലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ ദേശവ്യാപകമായി നടന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസമനുഷ്ഠിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വർഷം കൊണ്ട് കോൺഗ്രസ് നടത്തിയതിനേക്കാൾ എത്രയോ ഇരട്ടി ക്ഷേമ,വികസന പ്രവർത്തനങ്ങളാണ് നാലുവർഷം കൊണ്ട് നരേന്ദ്രമോദി നടത്തിയത് . 2014ൽ ഒൗദ്യോഗിക പ്രതിപക്ഷ പദവിക്കുള്ള സീറ്റുപോലും കിട്ടാതിരുന്ന കോൺഗ്രസിന് അധികാരമില്ലായ്മയോട് ഇപ്പോഴും പൊരുത്തപ്പെടാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഭരണസംവിധാനത്തെ സ്തംഭിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ കോൺഗ്രസ് പാർലമെന്റ് സ്തംഭിപ്പിച്ചത്. ബഡ്ജറ്റ് പാസ്സാക്കാൻ അവസരം നൽകാതെ രാജ്യത്തെ വികസനം മുഴുവൻ സ്തംഭിപ്പിക്കാനുള്ള അസാധാരണ സാഹചര്യം സൃഷ്ടിക്കാനാണ് കോൺഗ്രസും പ്രതിപക്ഷവും ശ്രമിച്ചതെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. വിദേശ യാത്ര കഴിഞ്ഞ് രാഹുൽഗാന്ധി വന്ന രണ്ടാം ദിവസം മുതലാണ് ആദ്യം ഉന്നയിച്ച വിഷയം മാറ്റി കോൺഗ്രസ് ബഹളം വച്ചത്. ഇതിന്റെ പിറകിൽ ഗൂഡാലോചനയുണ്ടെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

ആർക്ക് വേണ്ടിയാണ് ,എന്തിന് വേണ്ടിയാണ് പാർലമെന്റ് സ്തംഭിപ്പിച്ചതെന്ന് കോൺഗ്രസും പ്രതിപക്ഷവും ജനങ്ങളോട് മറുപടി പറയണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തെറ്റാണോ എന്ന് അവർ വ്യക്തമാക്കണം. പാർലമെന്റ് സ്തംഭിപ്പിക്കുന്നവർക്ക് അലവൻസും മറ്റ് വേതനങ്ങളും നിഷേധിക്കണമെന്ന് ഉപവാസത്തിൽ പങ്കെടുത്ത സുരേഷ് ഗോപി എം.പി പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ. എ , ബി. ജെ. പി സംസ്ഥാന നേതാക്കളായ സി.ശിവൻകുട്ടി, ഡോ.പി.പി.വാവ, സി.കൃഷ്ണകുമാർ , വക്താക്കളായ ജെ.ആർ.പദ്മകുമാർ, പി.രഘുനാഥ് , എം.എസ്.കുമാർ , പട്ടിക ജാതി മോർച്ച സംസ്ഥാനപ്രസിഡന്റ് പി.സുധീർ, ഒ.ബി.സി മോർച്ച് പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജിജി ജോസഫ്, പി.എസ്. പി നേതാവ് കെ.കെ.പൊന്നപ്പൻ, ജില്ലാ പ്രസിഡന്റ് എസ് .സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button