കാലിഫോര്‍ണിയ : കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താന്‍ സുഷമ സ്വരാജിന്റെ സഹായം. കാണാതായ സന്ദീപ് തോട്ടപ്പള്ളിയേയും കുടുംബത്തേയും കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാലിഫോര്‍ണിയ: ഇത് ആറാം ദിവസമാണ്. സന്ദീപ് തോട്ടപ്പള്ളി, ഭാര്യ സൗമ്യ അവരുടെ രണ്ടു കുട്ടികള്‍ സിദ്ധാന്ത്, സച്ചി എന്നിവരെ വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ കാണാതായിട്ട് ആറ് ദിവസമായി. ഓറിഗണിലെ പോര്ട്ടലന്ഡില് നിന്ന് കാലിഫോര്‍ണിയയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബത്തെ കാണാതായത്. മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍ പെട്ടതാകാമെന്നാണ് സംശയം. സൂറത്ത് സ്വദേശിയാണ് സന്ദീപ് തോട്ടപ്പള്ളി. ഏപ്രില്‍ അഞ്ച് മുതലാണ് അദ്ദേഹത്തെയും കുടുംബത്തെയും കാണാതായത്. കൊച്ചി സ്വദേശിനിയായ ഭാര്യ സൗമ്യയ്ക്കും മക്കളായ സിദ്ധാന്തിനും സാച്ചിക്കുമൊപ്പം സന്ദീപ് പോര്ട്ട്ലന്ഡിലേക്കാണ് യാത്ര പോയത്.
ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ ഒരു വാഹനം ഡോറ ക്രീക്കിന് സമീപത്ത് വച്ച് റോഡില്‍ നിന്നും ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതാണ് മലയാളി കുടുംബം ഒഴുക്കില്‍ പെട്ടതാവാം എന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിച്ചേരാന്‍ കാരണം.ശക്തമായ മഴ തുടരുന്നതിനാല്‍ കാര്‍ കണ്ടെത്താന്‍ ആയിട്ടില്ലെന്നും. തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാന്‍ജോസ് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡില്‍നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതായെന്നാണ് വിവരം.മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയില്‍ താമസിക്കുന്ന സഹോദരന് സച്ചിനും തിരച്ചിലില്‍ സഹായിക്കാന്‍ കാലിഫോര്‍ണിയിയില്‍ എത്തിയിട്ടുണ്ട്.വടക്കന്‍ കാലിഫോര്‍ണിയിയിലെ റേഡ്വുഡ് നാഷണല്‍ ആന്‍ഡ് സ്റ്റേറ്റ് പാര്‍ക്സിലാണ് സന്ദീപിനെയും കുടുംബത്തെയും ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്.തന്റെ മകനെയും കുടുംബത്തെയും കണ്ടുപിടിക്കാന്‍ പിതാവ് ബാബു സുബ്രഹ്മണ്യം തോട്ടപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ മിസിങ് പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.സന്ദീപും കുടുംബവും ഈ മാസം 5 ന് സാന്‍ജോസിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അഞ്ചാം തീയതിക്ക് ശേഷം ഇവരെ കുറിച്ച് ഒരുവിവരവുമില്ല.
Post Your Comments