കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ പറവൂര്‍ സി.ഐക്ക് അടക്കം നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ എസ്ഐ, വരാപ്പുഴ എസ്ഐ ദീപക്, രണ്ട് പൊലീസുകാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായവര്‍. എസ് ഐ ദീപക്കാണ് ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചതെന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് കൂടാതെ പറവൂര്‍ സിഐ ക്രിസ്റ്റിന്‍ സാമിനെതിരെയും നടപടിക്ക് ശുപാർശ ചെയ്തതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
സസ്പെന്‍ഷനിലായ പൊലീസുകാര്‍ക്ക് പുറമെ നാല് പൊലീസുകാര്‍ക്കെതിരായ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. ഐ.ജി എസ് ശ്രീജിത്ത് വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴിയെടുത്തു. ഏറെ വിവാദമായ സംഭവത്തില്‍ ഐ.ജി ശ്രീജിത്തിനെ ഡി.ജി.പി അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. നിലവില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ശ്രീജിത്തിന്റെ വീട്ടിലെത്തി അമ്മയുടേയും ഭാര്യയുടേയും മൊഴിയെടുത്തിരുന്നു.പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വിനീഷിന്റെ പ്രാഥമിക മൊഴിയില്‍ ശ്രീജിത്തിന്റെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments