Latest NewsNewsGulf

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നറിയിപ്പ്

ദുബായ് : വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുന്നറിയിപ്പ് നല്‍കി. യു.എ.ഇലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ കൂടുതല്‍ പേരും തട്ടിപ്പിനിരയാകുന്നത്.

ലുലുഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉപഭോക്താക്കള്‍ക്കുള്ള ജാഗ്രതാ സന്ദേശം ഇങ്ങനെ. തങ്ങളുടെ ഗിഫ്റ്റ് വൗച്ചറിന്റെ പേരില്‍ ഫോണുകളില്‍ സന്ദേശങ്ങളോ, കോളോ വന്നാല്‍ അതിന് പ്രതികരിയ്ക്കരുത്. അത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അറിവിലുള്ളതല്ല. ദയവായി ചതിയില്‍പെടാതിരിയ്ക്കുക എന്നാണ്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ തട്ടിപ്പിന് കളമൊരുങ്ങിയത് ഇങ്ങനെ :

ദുബായ് : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ നല്‍കുന്ന രീതിയുണ്ട്. ഈ വൗച്ചറിനെ ആധാരമാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കളുടെ ഫോണില്‍ വരുന്ന മെസ്സേജ് ഇങ്ങനെ, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പതിനെട്ടാമത് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ലുലുവില്‍ നിന്ന് ലഭിയ്ക്കുന്ന 500 ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൗച്ചറില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ സമ്മാനം ലഭിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങളും , ബാങ്കിംഗ് ഡിറ്റെയില്‍സും അയച്ചു തരണമെന്ന് അറിയിക്കുന്നു എന്നാണ്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലുള്ള സന്ദേശം ആയതിനാല്‍ ആരും സംശയിക്കാതെ തങ്ങളുടെ ബാങ്ക് വിവരങ്ങളും പേഴ്‌സണല്‍ വിവരങ്ങളും അയച്ചു കൊടുത്തു. എന്നാല്‍ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ച സന്ദേശങ്ങള്‍ ഫോണിലോത്തിയപ്പോഴാണ് ഉപഭോക്താക്കള്‍ കാര്യമറിയാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ സമീപിച്ചത്. അപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്‌

 

shortlink

Related Articles

Post Your Comments

Related Articles


Back to top button