Latest NewsIndiaNews

വ്യാവസായിക ഉത്പാദനക്ഷമത ഉയരുന്നു: ഇന്ത്യ 7.3 ശതമാനം വളർച്ച കൈവരിച്ച് ഏഷ്യയിൽ ഒന്നാമതെത്തും: എ.ഡി.ബി

ന്യൂഡല്‍ഹി: വ്യാവസായിക ഉത്പാദനക്ഷമത ഉയരുന്നതിന്റെയും ബാങ്കിങ് രംഗത്തെ പരിഷ്‌കരണങ്ങളുടെയും ഫലമായി ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി.). ഇന്ത്യന്‍ സമ്പദ്ഘടന നടപ്പു സാമ്പത്തിക വര്‍ഷം 7.3 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് എ.ഡി.ബി.യുടെ നിഗമനം. ഇതോടെ, ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന എന്ന സ്ഥാനത്ത് ഇന്ത്യ തിരിച്ചെത്തും. രണ്ടുവര്‍ഷമായി വളര്‍ച്ചാ നിരക്ക് താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.6 ശതമാനമായിരുന്നു വളര്‍ച്ചയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2016-17 ലാകട്ടെ, 7.1 ശതമാനമായിരുന്നു വളര്‍ച്ച. 2016 നവംബറിലെ നോട്ടുനിരോധനം, അതിനു പിന്നാലെ നടപ്പാക്കിയ ജി.എസ്.ടി. എന്നിവയുടെ ഫലമായാണ് കഴിഞ്ഞ വര്‍ഷം വളര്‍ച്ച കുറഞ്ഞത്. ജി.എസ്.ടി. ഉള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ക്ക് ഹ്രസ്വകാലയളവില്‍ വില കൊടുക്കേണ്ടിവന്നെങ്കിലും ഭാവിയില്‍ അത് വളര്‍ച്ചയ്ക്ക് ഊര്‍ജമാകുമെന്ന് എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു.

എന്നാല്‍, ഗ്രാമീണ മേഖലയിലെ ഉപഭോഗം കൂടുന്നതും സ്വകാര്യ നിക്ഷേപം വര്‍ധിക്കുന്നതും വളര്‍ച്ചയ്ക്കു വേഗം കൂട്ടുമെന്നാണ് എ.ഡി.ബി.യുടെ കണക്കുകൂട്ടല്‍. പരിഷ്‌കരണ നടപടികളുടെ ഭാഗമായി വിദേശ നിക്ഷേപം വന്‍തോതില്‍ ഉയരും. ഇതിനൊപ്പം ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം മെച്ചപ്പെടുക കൂടി ചെയ്യുന്നതോടെ വളര്‍ച്ചയ്ക്ക് വേഗം കൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കഴിഞ്ഞ വര്‍ഷം 6.9 ശതമാനം വളര്‍ച്ച കൈവരിച്ച ചൈനയില്‍ ഈ വര്‍ഷം 6.6 ശതമാനമായി കുറയുമെന്ന് എ.ഡി.ബി. വ്യക്തമാക്കുന്നു. അടുത്ത വര്‍ഷമാകട്ടെ ഇത് വീണ്ടും 6.4 ശതമാനത്തിലേക്ക് താഴുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button